HomeGULFനിയമലംഘകർക്കെതിരെ കടുപ്പിച്ച് കുവൈറ്റ്; വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന, നടപടി

നിയമലംഘകർക്കെതിരെ കടുപ്പിച്ച് കുവൈറ്റ്; വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന, നടപടി

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ വാണിജ്യ നിയമങ്ങൾ കാറ്റിൽ പറത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. വിവിധയിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മുപ്പത്തിയഞ്ചോളം നിയമലംഘനങ്ങളാണ് മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം കണ്ടെത്തിയത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി നടത്തിയ ഫീൽഡ് വിസിറ്റുകളിലാണ് ഇത്രയധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്.ബില്ലുകളിൽ അറബി ഭാഷ ഉപയോഗിക്കാതിരിക്കുക, മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രമോഷണൽ ഓഫറുകൾ സംഘടിപ്പിക്കുക, ഉപഭോക്താക്കൾക്ക് ഇൻവോയ്‌സ് നൽകാൻ വിസമ്മതിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് പ്രധാനമായും കണ്ടെത്തിയത്.

ഇതിനുപുറമെ ഹോട്ടലുകളിലും മറ്റും വിതരണം ചെയ്യുന്ന വിഭവങ്ങളിൽ ഏത് തരം ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്ന് മെനുവിൽ കൃത്യമായി രേഖപ്പെടുത്താത്തതും നിയമലംഘനമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഊർജ്ജ പാനീയങ്ങളുടെ വിതരണത്തിലും വിൽപനയിലും നിബന്ധനകൾ പാലിക്കാത്ത രണ്ട് ഗ്രോസറി സ്റ്റോറുകൾക്ക് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.സർക്കാർ സബ്‌സിഡി നൽകുന്ന സാധനങ്ങൾ നിയമവിരുദ്ധമായി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത ഒരു സ്ഥാപനവും ഇൻസ്പെക്ടർമാരുടെ പിടിയിലായിട്ടുണ്ട്.

ഈ സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചു. അഹമ്മദി ഗവർണറേറ്റിൽ വനിതാ ഹെൽത്ത് ക്ലബ്ബുകൾ, ജ്യൂസ് ഷോപ്പുകൾ, ഗ്രോസറികൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ ഊർജ്ജ പാനീയങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് നാല് സ്ഥാപനങ്ങൾ കൂടി ശിക്ഷാനടപടികൾ നേരിട്ടു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!