HomeGULFവീടിനുമുകളിൽ ഡ്രോൺ ഭാഗങ്ങൾ പതിച്ചു; 24 മണിക്കൂറിനിടെ 3 മിസൈലുകളും 15 ഡ്രോണുകളും തകർത്തതായി കുവൈത്ത്...

വീടിനുമുകളിൽ ഡ്രോൺ ഭാഗങ്ങൾ പതിച്ചു; 24 മണിക്കൂറിനിടെ 3 മിസൈലുകളും 15 ഡ്രോണുകളും തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം.

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ ആകാശപരിധിയിൽ പ്രവേശിച്ച 3 ക്രൂസ് മിസൈലുകളും 15 ശത്രു ഡ്രോണുകളും കുവൈത്ത് സായുധസേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-അത്വാൻ പറഞ്ഞു, ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഇന്ധന ടാങ്ക് ലക്ഷ്യമാക്കിയിരുന്നു, ഇത് ബന്ധപ്പെട്ട സംഘങ്ങൾ നിയന്ത്രണ വിധേയമാക്കി.

കൂടാതെ ഒരു വാസസ്ഥല പ്രദേശത്തിലെ വീട്ടിലേക്ക് മിസൈൽ- ഡ്രോൺ ഭാഗങ്ങൾ വീണെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. സ്ഥലത്ത് കണ്ടെത്തിയ ഒരു സ്ഫോടനവസ്തു സ്ഫോടകവസ്തു നിർവീര്യമാക്കുന്ന സംഘവും ആഭ്യന്തര മന്ത്രാലയവും ചേർന്ന് സുരക്ഷിതമായി നീക്കം ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സായുധസേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!