കുവൈത്ത് സിറ്റി: വ്യാഴവും വെള്ളിയാഴ്ചയും മേഘാവൃതം മുതൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു.ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാരാന്ത്യത്തിൽ പരമാവധി താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ആഴ്ചയിൽ മേഘങ്ങൾ തുടരുമെങ്കിലും പകൽ സമയത്തെ താപനില ക്രമേണ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
