കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ മീന അൽ-അഹ്മദി റിഫൈനറി ഡ്രോൺ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.അടിയന്തര അഗ്നിശമന സേന സംഘങ്ങൾ ഉടൻ പ്രതികരണ പദ്ധതി നടപ്പാക്കി തീ നിയന്ത്രണത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ മനുഷ്യഹാനി ഉണ്ടായിട്ടില്ലെന്നും, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
മീന അൽ-അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം; തീപിടിത്തം നിയന്ത്രണത്തിൽ
GULF
