കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച 8 ബാലിസ്റ്റിക് മിസൈലുകളും 19 ശത്രു ഡ്രോണുകളും സൈന്യം കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എല്ലാ ഭീഷണികളും നിശ്ചിത നടപടികൾ പ്രകാരം കൈകാര്യം ചെയ്തതായും മനുഷ്യഹാനിയോ വസ്തുനാശമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയ വക്താവ് കർണൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി പറഞ്ഞു.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കണ്ടാൽ അതിനടുത്തേക്ക് പോകരുതെന്നും ഉടൻ 112 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
