കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലും കുവൈത്തിലെ വൈദ്യുതി-ജല സംവിധാനങ്ങൾ സ്ഥിരതയോടെ പ്രവർത്തിക്കുന്നതായി വൈദ്യുതി, ജലം, നവീനോർജ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് വൈദ്യുതി നിലയങ്ങളും ജല ഡിസാലിനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ചില ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും സേവനങ്ങളിൽ തടസ്സമില്ലെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ ഹയാത്ത് മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു.
