HomeGULFകുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായേക്കാം: അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു, വിവരങ്ങൾ അറിയാൻ പ്രത്യേക പോർട്ടൽ

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായേക്കാം: അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു, വിവരങ്ങൾ അറിയാൻ പ്രത്യേക പോർട്ടൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ സെക്കൻഡറി സബ്‌സ്റ്റേഷനുകളിൽ മുൻകൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ താൽക്കാലികമായി വൈദ്യുതി തടസ്സപ്പെട്ടേക്കാമെന്ന് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. വൈദ്യുതി വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

തങ്ങളുടെ വീടുകളോ സ്ഥാപനങ്ങളോ ഈ അറ്റകുറ്റപ്പണി ബാധിക്കുന്ന മേഖലയിലാണോ എന്ന് ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മുൻകൂട്ടി അറിയാവുന്നതാണ്.മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ https://mms.mew.gov.kw/public എന്ന ലിങ്ക് വഴി “ആം ഐ അഫക്റ്റഡ്” (Am I Affected?) എന്ന സംവിധാനം പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കാം. താമസക്കാർക്ക് അവരുടെ പി.എ.സി.ഐ നമ്പർ നൽകിയോ അല്ലെങ്കിൽ വെബ്സൈറ്റിലെ ഇന്ററാക്ടീവ് മാപ്പ് വഴിയോ സ്വന്തം പ്രദേശം കണ്ടെത്താനും വൈദ്യുതി തടസ്സം സംബന്ധിച്ച തത്സമയ അറിയിപ്പുകൾ നേടാനും സാധിക്കും. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

വൈദ്യുതി സംബന്ധമായ എന്തെങ്കിലും തകരാറുകളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഉടനടി സഹായം ലഭ്യമാക്കുന്നതിനായി മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 152-ൽ ബന്ധപ്പെടാവുന്നതാണ്. അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തിയാക്കി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!