കുവൈത്ത്സിറ്റി : മംഗഫ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.വിവരമറിഞ്ഞ് മംഗഫ് സെൻട്രൽ, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണവിധേയമാക്കി പൂർണമായും അണച്ചു.പരിക്കേറ്റ രണ്ടുപേരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.



