കുവൈറ്റ് സിറ്റി: അഴിമതിക്കേസിൽ സഹകരണ സംഘം ബോർഡ് ചെയർമാന് നാല് വർഷം കഠിന തടവും 25,000 കുവൈറ്റി ദീനാർ പിഴയും വിധിച്ചു കുവൈറ്റ് ക്രിമിനൽ കോടതി. പ്രതിയിൽ നിന്ന് 46,000 കുവൈറ്റി ദിനാർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം, സഹകരണ സംഘത്തിന്റെ ഫണ്ടിനും താൽപ്പര്യങ്ങൾക്കും ഗുരുതരമായ നഷ്ടം വരുത്തൽ, സപ്ലൈയർമാരുമായുള്ള ഇടപാടുകളിലൂടെ അനധികൃതമായി വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ പൊതുപ്രോസിക്യൂഷൻ ചുമത്തിയതിനെ തുടർന്നാണ് ഇയാളെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയത്.



