കുവൈത്ത് സിറ്റി: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2025 സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് 37 വയസ്സുള്ള മകൻ കൊലപ്പെടുത്തിയതായാണ് കേസ്.സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിന് പിന്നാലെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ഇയാൾ ഈ കുറ്റം ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ, ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു.
