HomeGULFമന്ത്രാലയ സമുച്ചയത്തിൽ പരിശോധന നടത്തി ധനമന്ത്രി; ആക്രമണത്തിന്റെ ആഘാതം മറികടന്ന് കുവൈറ്റ് സാധാരണ നിലയിലേക്ക്

മന്ത്രാലയ സമുച്ചയത്തിൽ പരിശോധന നടത്തി ധനമന്ത്രി; ആക്രമണത്തിന്റെ ആഘാതം മറികടന്ന് കുവൈറ്റ് സാധാരണ നിലയിലേക്ക്

spot_img

കുവൈത്ത്സിറ്റി: കുവൈറ്റ് മന്ത്രാലയ സമുച്ചയത്തിന് നേരെ ശനിയാഴ്ച വൈകുന്നേരമുണ്ടായ ഇറാനിയൻ ആക്രമണത്തിന് പിന്നാലെ ധനമന്ത്രി ഡോ. യാക്കൂബ് അൽ-രിഫായ് പ്രദേശം സന്ദർശിച്ചു. ഞായറാഴ്ച രാവിലെ നടന്ന പരിശോധനാ പര്യടനത്തിൽ ആക്രമണം സൃഷ്ടിച്ച നാശനഷ്ടങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഇത്തരം കടന്നുകയറ്റങ്ങൾ ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, തകർന്ന ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച എമർജൻസി ടീമുകളുടെയും വിവിധ വകുപ്പുകളുടെയും ദ്രുതഗതിയിലുള്ള ഇടപെടലിനെ മന്ത്രി പ്രശംസിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും കുവൈറ്റിനെയും ജനങ്ങളെയും എല്ലാവിധ ആപത്തുകളിൽ നിന്നും ദൈവം സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

മന്ത്രാലയത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ആക്രമണത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള എല്ലാ പിന്തുണയും നേതൃത്വം ഉറപ്പാക്കുമെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി അസീൽ അൽ-മുനീഫി അറിയിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം അതീവ ജാഗ്രതയിലാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!