കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി-ജല ഡീസലിനേഷൻ പ്ലാന്റിൽ നടന്ന ഇറാൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്താനസെൽവം കൃഷ്ണന്റെ ഇന്ത്യയിലെ കുടുംബത്തിന് ഒരു വർഷത്തേക്ക് ശമ്പളം നൽകുമെന്ന് അൽ തിഖാ ഫുഡ് ഗ്രൂപ്പ് കമ്പനി അറിയിച്ചു. സാമൂഹികവും മാനവികവുമായ ഉത്തരവാദിത്വങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനി വ്യക്തമാക്കി. ഇറാൻ ആക്രമണത്തിൽ ജോലി സ്ഥലത്ത് ഉണ്ടായ ആക്രമണത്തിലാണ് സന്താനസെൽവം കൃഷ്ണൻ മരിച്ചത്. ഈ സഹായ പദ്ധതി നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും കമ്പനി നേടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സന്താന സെൽവത്തിന്റെ കുടുബംത്തിന് ഒരുവർഷത്തെ ശമ്പളം.
GULF
