2026 ഏപ്രിൽ 10-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3.00 മുതൽ 4.30 വരെ Jabriya Central Blood Bank-ിൽ ക്യാമ്പ് നടക്കും.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ അനുസ്മരിക്കുന്ന വനിതാ പരിപാടികളുടെ ഭാഗമായി , സന്നദ്ധ രക്തദാനത്തിലൂടെ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും പ്രാധാന്യം നൽകുന്ന MMME Kuwait, സ്ത്രീകളിൽ രക്തദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീക്കി കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.
സ്ത്രീ രക്തദാതാക്കളുടെ എണ്ണം കുറവാണെന്ന സാഹചര്യത്തിൽ, കൂടുതൽ സ്ത്രീകളെ സന്നദ്ധ രക്തദാനത്തിലേക്ക് ആകർഷിക്കാനും ഈ ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്ട്രേഷനായി https://forms.gle/d7vAA524WCXQpoPJ7 ലിങ്ക് സന്ദർശിക്കുകയോ ഫ്‌ളയറിലുള്ള QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.
