കുവൈത്ത്സിറ്റി: ഡ്രോണുകളുടെ ശബ്ദമോ സൈറൺ ശബ്ദമോ കേൾക്കുമ്പോൾ പുറത്തേക്ക് പോകരുതെന്നും ടെറസ്സിൽ പോകരുതെന്നും ജനറൽ ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ-മഷ്മൂം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കുവൈത്ത് ടിവിയോട് നടത്തിയ പ്രസ്താവനയിൽ, കൗതുകം മൂലം ചിലർ പുറത്തേക്കോ വീടുകളുടെ മേൽക്കൂരകളിലേക്കോ പോകുന്നതായി അദ്ദേഹം പറഞ്ഞു. ഇത് അപകടകരമാണെന്നും വാതിലുകളും ജനാലകളും അടച്ച് വീടിനുള്ളിൽ സുരക്ഷിതമായി തുടരണമെന്നും നിർദ്ദേശിച്ചു.ഇടിച്ചുതെറിക്കുന്ന മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളിലെ കത്തുന്ന കഷണങ്ങളോ കഠിന വസ്തുക്കളോ താഴേക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ജീവനും സ്വത്തിനും അപകടമുണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
