കുവൈറ്റ് സിറ്റി: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തനപുരോഗതിയും വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അൽ വഹീബ് ബുധനാഴ്ച ഫെസിലിറ്റീസ് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിൽ സന്ദർശനം നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സജ്ജീകരണങ്ങളും ജാഗ്രതയും നേരിട്ട് നിരീക്ഷിക്കുന്നതിനാണ് അദ്ദേഹം എത്തിയത്.അംഗീകൃത നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ അൽ വഹീബ് എടുത്തു പറഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.സുരക്ഷാ വ്യൂഹം കൂടുതൽ ശക്തമാക്കുന്നതിന് വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാട്ടുന്ന ആത്മാർത്ഥതയെയും അർപ്പണബോധത്തെയും അണ്ടർസെക്രട്ടറി പ്രശംസിച്ചു. രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ ഇത്തരത്തിലുള്ള നിതാന്ത ജാഗ്രത അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
