കുവൈറ്റ് സിറ്റി : കുവൈറ്റ് വ്യോമ പ്രതിരോധ സേന ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നിലവിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.
ആകാശത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുന്നതിനിടെ ഉണ്ടായവയാണെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ വിഭാഗങ്ങൾ പുറത്തിറക്കുന്ന നിർദേശങ്ങളും ജാഗ്രതാ മാർഗനിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അഭ്യർത്ഥിച്ചു.

