HomeGULFഹജ്ജ് തീർഥാടകരുടെ മടക്കയാത്ര ; ടി4 ടെർമിനലിൽ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര ; ടി4 ടെർമിനലിൽ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

spot_img

കുവൈത്ത്: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 ടെർമിനൽ വഴി ഹജ്ജ് തീർഥാടകരെ കൊണ്ടുവരുന്ന വിമാനങ്ങൾ ഇന്ന് (ശനിയാഴ്ച) മുതൽ ആരംഭിച്ച് രണ്ട് ദിവസം തുടരും.ആദ്യ വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 2:15-ന് ടി4 ടെർമിനലിൽ എത്തും. അവസാന വിമാനം ഞായറാഴ്ച രാത്രി 9 മണിക്ക് എത്തുമെന്നാണ് അധികൃതർ അറിയിച്ചത്.

കുവൈത്തി ഹജ്ജ് ക്യാമ്പുകൾ, സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികൃതർ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവരുമായി സഹകരിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്ത് എയർവേയ്‌സ്, സൗദിയ, ഫ്‌ളൈനാസ് എന്നീ വിമാനക്കമ്പനികളാണ് തീർഥാടകരെ നാട്ടിലെത്തിക്കുക.

തീർഥാടകരുടെ യാത്രയും വിമാനത്താവള നടപടിക്രമങ്ങളും സുഗമമാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അതോറിറ്റി അറിയിച്ചു. ഹജ്ജ് കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്ക് സുരക്ഷിത യാത്ര ആശംസിക്കുകയും അവരുടെ ആരാധനകൾ ദൈവം സ്വീകരിക്കട്ടെയെന്നും അധികൃതർ പ്രാർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!