HomeCommunityകുവൈറ്റിൽ ചിത്രീകരിച്ച “നീയും ഞാനും” പ്രണയ ആൽബം റിലീസ് ചെയ്തു

കുവൈറ്റിൽ ചിത്രീകരിച്ച “നീയും ഞാനും” പ്രണയ ആൽബം റിലീസ് ചെയ്തു

spot_img

വട്ടിയൂർകാവ് കൃഷ്ണകുമാർ രചനയും നിർമ്മാണവും നിർവഹിച്ച് കുവൈറ്റിന്റെ മനോഹര പശ്ചാത്തലങ്ങളിൽ ചിത്രീകരിച്ച ആൽബം “നീയും ഞാനും” 2026 മെയ് 28ന് അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന ശ്രദ്ധേയവും വർണാഭവുമായ ചടങ്ങിൽ റിലീസ് ചെയ്തു. കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെയും സിനിമാ പ്രവർത്തകരുടെയും സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.

ചടങ്ങിൽ വട്ടിയൂർകാവ് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. ആൽബത്തിന്റെ സംവിധായകൻ റഷീദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ സത്താർ കുന്നിൽ ആൽബം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. പ്രവാസ ഭൂമിയിൽ കലാസൃഷ്ടികൾക്ക് ലഭിക്കുന്ന സ്വീകാര്യതയെ അദ്ദേഹം അഭിനന്ദിക്കുകയും ഇത്തരം സംരംഭങ്ങൾ കൂടുതൽ പ്രോത്സാഹനം അർഹിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.സിനിമാ സാമൂഹ്യ പ്രവർത്തകൻ സാബു സൂര്യചിത്ര ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ചടങ്ങിൽ ആൽബത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു. ഛായാഗ്രാഹകൻ രതീഷ് സി.വി. അമ്മാസ്, സംഗീത സംവിധായകനും ഗായകനുമായ ബോണി കുര്യൻ, എഡിറ്റർ ബിജു ഭദ്ര, അഭിനേത്രി ബിൻസി അന്ന, ഗായിക അംബിക രാജേഷ്, സൗണ്ട് എൻജിനീയർ മുഹമ്മദ് സാലി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.പ്രശസ്ത സംവിധായകൻ ഹരി മേലില, മസർ, മനോജ്‌ കപ്പാട്,ഡാർവിൻ പിറവം, ജിനു വൈക്കത്ത്,അൽ നഹീൽ ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ വിജിത് നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലയും സംസ്കാരവും അതിരുകൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന ശക്തിയാണെന്നും, പ്രവാസി മലയാളികളുടെ കലാപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ആൽബത്തിന്റെ അവതരണവും ഗാനങ്ങളും ദൃശ്യഭംഗിയും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രണയത്തിന്റെ നന്മയും ജീവിതത്തിന്റെ മനോഹര നിമിഷങ്ങളും കോർത്തിണക്കിയാണ് “നീയും ഞാനും” ഒരുക്കിയിരിക്കുന്നത്.ബിൻസി അന്ന നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ കുവൈറ്റിലെ സിനിമാ സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരും കലാപ്രവർത്തകരും പങ്കെടുത്തു. ചിന്നു സത്യൻ, ലിബിൻ, സുബിൻ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു Genie Creations യൂട്യൂബ് ചാനലിലൂടെ “നീയും ഞാനും” ആൽബം ഇപ്പോൾ പ്രേക്ഷകർക്ക് കാണാനും ആസ്വദിക്കാനും ലഭ്യമാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!