ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വരുന്ന 5 ദിവസം അടഞ്ഞുകിടക്കും. വാരാന്ത്യ അവധി, ഉത്സവ ദിനങ്ങൾ എന്നിവ മൂലമാണ് അടഞ്ഞുകിടക്കുക. ഇടപാടുകൾ ചെയ്യേണ്ടവർ അതിന് മുൻപുതന്നെ ചെയ്യേണ്ടതാണ്. മെയ് 23 മുതൽ 27 വരെയാണ് ബാങ്ക് പ്രവർത്തിക്കാത്തത്. മെയ് 23ന് നാലാം ശനി പ്രമാണിച്ച് ബാങ്കിന് അവധിയാണ്. മെയ് 24 ഞായറാഴ്ച പൊതു അവധി ദിനമാണ്. മെയ് 25,26 തീയതികളിൽ പണിമുടക്ക് ആയതിനാൽ ബാങ്ക് അടഞ്ഞുകിടക്കും.
എസ്ബിഐ എംപ്ലോയീസ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മെയ് 27ന് ബക്രീദ് പ്രമാണിച്ചതും ബാങ്കുകൾ അടഞ്ഞുകിടക്കും. ചിലയിടങ്ങളിൽ മെയ് 28നാണ് ബക്രീദ്. അന്നും ബാങ്ക് അവധിയായിരിക്കും. ഇതോടെ തുടർച്ചയായ ആറ് ദിവസം വരെയാണ് ബാങ്കുകൾ അടഞ്ഞുകിടക്കാൻ പോകുന്നത്. ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോഴും യുപിഐ, ഓൺലൈൻ സേവനങ്ങൾ എന്നിവ തുടരും. അവയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉപയോക്താക്കൾ നേരിടില്ല.
അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2026 ജനുവരി – മാര്‍ച്ച് ത്രൈമാസ കാലയളവിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചപ്പോൾ വലിയ ലാഭമാണ് ബാങ്ക് നേടിയത്. മാര്‍ച്ച് പാദത്തില്‍ എസ്ബിഐയുടെ ലാഭം 19,684 കോടി രൂപയും വരുമാനം 44,380 കോടി രൂപയും വീതമാണ്. ബാങ്കിന്റെ ലാഭത്തിലും പലിശ വരുമാനത്തിലും വാര്‍ഷിക വര്‍ധന കാണിക്കുന്നുണ്ടെങ്കിലും പാദാനുപാദത്തില്‍ ഇടിവ് രേഖപ്പെടുത്തി.
നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 17.35 രൂപ വീതം ലാഭവിഹിതം നല്‍കും. അര്‍ഹരായ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് ജൂണ്‍ 4ന് ഡിവിഡന്റ് വിതരണം ചെയ്യും. മ2025-26 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളും ബാങ്ക് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 2025-26ല്‍ എസ്ബിഐ നേടിയ മൊത്തം ലാഭം 80032 കോടി രൂപയാണ്.

