HomeGULFകുവൈറ്റിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി; 12 കിലോ മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി; 12 കിലോ മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ 12 കിലോഗ്രാം മെത്ത് (ഷാബു) രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിൽ , എക്‌സ്‌കവേറ്ററുകളിലും ട്രക്കുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കസ്റ്റഡിയിലെടുത്തതായും പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!