HomeCommunityദേശീയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

ദേശീയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

spot_img

എൻആർഐ ടഗ് ഓഫ് വാർ അസോസിയേഷൻ കുവൈറ്റ്, 38 മത് ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്കും വിജയികൾക്കും ഉള്ള സർട്ടിഫിക്കറ്റ് വിതരണം പ്രൗഢഗംഭീരമായ ചടങ്ങിൽ നടത്തി.അബ്ബാസിയയിലെ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ എക്സിക്യൂട്ടീവ് അഡ്മിൻ മാനേജർ ശ്രീ ജോയൽ ജേക്കബ് മുഖ്യ അതിഥിയായിരുന്നു.

പ്രവാസ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ രാജ്യത്ത് നിന്ന് ഇന്ത്യയിലെ ഔദ്യോഗിക ടൂർണമെന്റിൽ പങ്കെടുക്കുകയും മൂന്നു വിഭാഗങ്ങളിൽ മെഡൽ നേടുകയും ചെയ്ത കുവൈറ്റ് ടീമിനെ മുഖ്യാതിഥി തന്റെ പ്രസംഗത്തിൽ മുക്തകണ്ഠം പ്രശംസിച്ചു. കുവൈറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത 75 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും കുവൈറ്റിലെ സാമൂഹിക കായിക മേഖലകളിൽ ഉള്ള പ്രശസ്ത വ്യക്തികളും തനിമ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ ഡൊമിനിക് ആന്റണി സ്വാഗതം ആശംസിച്ചു.

ഇന്ത്യയിലെ ഔദ്യോഗിക ടൂർണമെന്റിൽ പങ്കെടുക്കുമ്പോൾ ഒരു പ്രവാസി കുട്ടിക്ക് തന്റെ ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലും വിദേശ പഠനം മേഖലകളിലും കിട്ടുന്ന മികവുകളെ പറ്റി കുവൈറ്റ് എൻആർഐ ടഗ് ഓഫ് വാർ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ഡി കെ ദിലീപ് ആമുഖപ്രസംഗത്തിൽ വിശദീകരിച്ചു. ഓരോ കുട്ടികളും ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യവും അടുത്തമാസം 22ന് കാശ്മീരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കുവൈറ്റ് ടീമിന്റെ സെലക്ഷൻ മാനദണ്ഡങ്ങളും നന്ദി പ്രകാശന വേളയിൽ ടീമിന്റെ ചീഫ് കോഡിനേറ്ററും അസോസിയേഷന്റെ ജോയിൻ ട്രഷററുമായ ഡോക്ടർ മുരുകയൻ വിശദീകരിച്ചു.

ചടങ്ങിൽ അസോസിയേഷൻ ജോയിൻ സെക്രട്ടറി ജിനു കെ എബ്രഹാം എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ചോറൂട്ട്, ശിവാനി ചൗഹാൻ, ഭരത്, വിജേഷ് വേലായുധൻ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ ഫ്രിഡ്രി ഫ്രാൻസിസ് സാംസ്കാരിക പരിപാടികൾ ഏകോപിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ അവതാരികമായ സെറഫിൻ ഫ്രഡിയും, ഡിയോണ ഡോമാനിക്കും പരിപാടികൾ ഏകോപിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!