HomeCommunityഒഐസിസി കുവൈറ്റ് യൂത്ത് വിങ് പുതിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

ഒഐസിസി കുവൈറ്റ് യൂത്ത് വിങ് പുതിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

spot_img

കുവൈറ്റ്: ഒഐസിസി കുവൈറ്റ് യൂത്ത് വിങ് പുതിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. കെപിസിസിയുടെ മേൽനോട്ടത്തിൽ പുനഃസംഘടിപ്പിച്ച യൂത്ത് വിങ് കമ്മിറ്റി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വർഷമായി കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ യൂത്ത് വിങ് പുതിയ നേതൃത്വത്തിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.അബ്ബാസിയയിലെ സം സം റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവേൽ കാട്ടൂർകളീക്കൽ ഉദ്ഘാടനം ചെയ്തു.കല, കായികം, ജീവകാരുണ്യം, സാമൂഹിക സേവനം എന്നീ മേഖലകളിൽ യൂത്ത് വിങ് നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും പുതിയ കമ്മിറ്റി കുവൈറ്റിലെ മുൻനിര യുവജന സംഘടനയായി യൂത്ത് വിങിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ യൂത്ത് വിങ്ങിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജോസ്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്ലിയാസ് പുതുവാച്ചേരി, നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, നാഷണൽ കമ്മിറ്റി സെക്രട്ടറി റെജി കൊരുത്, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിബിൻ മുഴക്കുന്ന്, കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി, ആലപ്പുഴ ജില്ലാ ട്രഷറർ വിജോ പി തോമസ്, യൂസഫ് തൃശൂർ, ജോമോൻ കോട്ടവിള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ സജീവ സാന്നിധ്യമാകാൻ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും നേതാക്കൾ ആശംസിച്ചു.

പരിപാടികൾക്ക് യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ ബോണി സാം മാത്യു, ശരത് കല്ലിങ്കൽ, ഷഫീർ മൂസ, സാം മാത്യു, ജനറൽ സെക്രട്ടറിമാരായ ആൽബിൻ കുമ്പളാനിക്കൽ, ജോബിൻ കുര്യാക്കോസ്, റോയ് ജോസഫ്, മുഹമ്മദ് ആഷിക്, ലിജിൽ മാത്യു, രല്ലു രാജു, ബേസിൽ, റോയ്, നിതിൻ തോമസ് എന്നിവർ നേതൃത്വം നൽകി.യോഗത്തിന് യൂത്ത് വിങ് ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദിയും രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!