HomeCommunityകേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം ചേർന്നു; പ്രിഫിൻ ദാസ് കൺവീനർ, ബിനോയ് രാഘവൻ...

കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം ചേർന്നു; പ്രിഫിൻ ദാസ് കൺവീനർ, ബിനോയ് രാഘവൻ ജോയിന്റ് കൺവീനർ

spot_img

കുവൈറ്റ് സിറ്റി :കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം മംഗഫിൽ ചേർന്നു. പ്രിഫിൻ ദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആനന്ദ് ബി എസ് രക്തസാക്ഷി പ്രമേയവും,ബിനോയ് രാഘവൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിന് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രെഷറർ അനിൽകെജി, ജോയിന്റ് സെക്രട്ടറി അമൃത്‌സൻ ,കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പിൽ,കേന്ദ്ര കമ്മിറ്റി അംഗം ഉണ്ണിമായ ഉണ്ണികൃഷ്‍ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഫഹാഹീൽ മേഖല കമ്മിറ്റി ഭാരവാഹികളായി പ്രിഫിൻ ദാസ് കൺവീനർ, ബിനോയ് രാഘവൻ ജോയിന്റ് കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു.സമ്മേളനത്തിന് ബിനോയ് രാഘവൻ സ്വാഗതവും സ്റ്റാൻലി ജോർജ് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!