HomeCommunityകെ.ഡി.എൻ.എ ഫാഹഹീൽ ഏരിയ ഭാരവാഹികൾ

കെ.ഡി.എൻ.എ ഫാഹഹീൽ ഏരിയ ഭാരവാഹികൾ

spot_img

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഫാഹഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 21 വ്യാഴാഴ്ച വൈകുന്നേരം ഫാഹഹീലിൽ വെച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. ഫാഹഹീൽ ഏരിയ പ്രസിഡണ്ട് അബ്ദുൾ റൗഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, സ്പോർട്സ് സെക്രട്ടറി രാമചന്ദ്രൻ പെരിങ്ങോളം, വുമൺസ് ഫോറം പ്രസിഡണ്ട് ലീനാ റഹ്മാൻ, ട്രഷറർ സാജിത നസീർ തുടങ്ങിയവർ സംസാരിച്ചു. 2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ഏരിയ ജനറൽ സെക്രട്ടറി അഷ്റഫ് എം അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തുളസീധരൻ തോട്ടക്കര, എം.പി അബ്ദുറഹ്മാൻ എന്നിവർ നിരീക്ഷകരായി 2026-27 കാലയളവിലേക്കുള്ള ഫാഹഹീൽ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികൾ: പ്രജു ടി.എം (പ്രസിഡണ്ട്), അബ്ദുൾ അസീസ് (വൈസ് പ്രസിഡണ്ട്), അഷ്റഫ് എം (ജനറൽ സെക്രട്ടറി), ഉമ്മർ എ.സി (ട്രഷറർ), അബ്ദുൾ സലാം (ജോ. സെക്രട്ടറി) ഫാഹഹീൽ ഏരിയയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി സന്തോഷ് പുനത്തിൽ, രാമചന്ദ്രൻ പെരിങ്ങോളം സുൽഫിക്കർ മുതിരപ്പറമ്പത്ത്, അബ്ദുൾ റൗഫ്, പ്രത്യുപ്നൻ, ഹമീദ് പാലേരി എന്നിവരെയും ഫഹാഹീൽ വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജുനൈദ അബ്ദുൾ റൗഫ്, സ്വപ്ന സന്തോഷ്, അനു സുൽഫി, ദില്ലാറ ധർമരാജ്, സകീന അഷറഫ്, സൽ‍മ മുഹമ്മദ് എന്നിവരെയും ഫഹാഹീൽ ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി അഷറഫ് മാങ്കാവ്, ധർമ്മരാജ് മണിയാടത്ത്, അഷറഫ് ബാലുശ്ശേരി, അനൂപ്, ജരീർ അഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!