HomeCommunityജേക്കബ് ചണ്ണപ്പേട്ടയും കാർത്തിക് നാരായണനും ഇൻകാസ് കുവൈറ്റിന്റെ അംഗത്വം സ്വീകരിച്ചു.

ജേക്കബ് ചണ്ണപ്പേട്ടയും കാർത്തിക് നാരായണനും ഇൻകാസ് കുവൈറ്റിന്റെ അംഗത്വം സ്വീകരിച്ചു.

spot_img

കുവൈറ്റ് സിറ്റി: കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും നേതൃസ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത പ്രമുഖ പൊതുപ്രവർത്തകൻ ജേക്കബ് ചണ്ണപ്പേട്ടയും എൻ. എസ്. എസ്. കുവൈറ്റ് പ്രസിഡന്റ് കാർത്തിക് നാരായണനും, എൻ എസ് എസ് കുവൈറ്റിന്റെ വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത് കുമാറും എൻ എസ് എസ് കുവൈറ്റ്‌ വനിതാസമാജം അബ്ബാസിയ കോർഡിനേറ്റർ ദീപാ പ്രവീൺ കുമാറും ഇൻകാസ് കുവൈറ്റിന്റെ അംഗത്വം സ്വീകരിച്ചു. അവരോടൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും ഇൻകാസ് കുവൈറ്റിൽ ചേർന്നു.

പുതുതായി അംഗത്വം എടുത്തവരെ ത്രിവർണ്ണ ഷാൾ അണിയിച്ച് സംഘടനയിലേക്ക് സ്വീകരിച്ചു. 1978 മുതൽ കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്ന് സജീവമായി പ്രവർത്തിച്ച ചണ്ണപ്പേട്ട തന്റെ രാഷ്ട്രീയ പാരമ്പര്യം അനുസ്മരിച്ചു. കാർത്തിക് നാരായണൻ യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. മലയാള രാജ്യം ദിനപത്രം പ്രസാധകർ ആയിരുന്ന ഉണിച്ചക്കം വീട്ടിൽ ആർ. നാരായണൻ നായരുടെ മകൻ ആണ്. കോൺഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പോഷക സംഘടനകളെയും, മതേതര നിലപാടുകളെയും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അവർ വ്യക്തമാക്കി. നൂപുരധ്വനി ക്ലാസിക്കൽ ഡാൻസ് സ്കൂൾ കുവൈറ്റിന്റെ സ്ഥാപകരാണ് ദീപ്തിയും, ദീപയും.

അവരോടൊപ്പം ജോസഫ് കുമരകം, സജിമോൻ തോമസ്, ടോം തിരുവനന്തപുരം, വിനോദ് കൊല്ലം, ജോർജ് തോമസ് കുട്ടനാട്, ആദർശ് ദേവദാസ്, ഔസേപ്പ് ലീൻ എന്നിവരും ഇൻകാസ് കുവൈറ്റിന്റെ അംഗത്വം സ്വീകരിച്ചു. ഇൻകാസ് കുവൈറ്റിന്റ അംഗത്വ പ്രചാരണം നടക്കുന്നതിനാൽ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ അംഗത്വത്തിനായി താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 99696410, 65117695, 97840957.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!