HomeGULFഹവല്ലിയിൽ ഭക്ഷണ സ്ഥാപനത്തിന് പൂട്ട്; ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തി

ഹവല്ലിയിൽ ഭക്ഷണ സ്ഥാപനത്തിന് പൂട്ട്; ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തി

spot_img

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ ആരോഗ്യ-സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു ഭക്ഷണ സ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അടച്ചുപൂട്ടി.പരിശോധനയിൽ അഞ്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ആരോഗ്യ നിയമങ്ങൾ ലംഘിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.

കൂടാതെ, ലൈസൻസിലുള്ള പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിച്ചതും, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളി ഭക്ഷണം കൈകാര്യം ചെയ്തതും കണ്ടെത്തി. ആവശ്യമായ സർട്ടിഫിക്കേഷൻ ഇല്ലാതെ മറ്റൊരു ജീവനക്കാരനും ജോലി ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി.ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം 24 മണിക്കൂറും പരിശോധനകൾ തുടരുമെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!