HomeGULFഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്; സമഗ്ര നടപടികൾ തുടരും

ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്; സമഗ്ര നടപടികൾ തുടരും

spot_img

കുവൈത്ത് സിറ്റി: പ്രദേശിക സാഹചര്യങ്ങളെ തുടർന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ആവശ്യവസ്തുക്കളുടെ ലഭ്യത നിലനിർത്താനും കുവൈത്ത് സർക്കാർ സമഗ്ര നടപടികൾ ശക്തിപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവിത സ്ഥിരത ഉറപ്പാക്കുന്നതിനുമായി ഏകോപിതമായ ക്രൈസിസ് മാനേജ്മെന്റ് പദ്ധതിയാണ് നടപ്പിലാക്കുന്നത്.

സർക്കാർ വിപണി നിയന്ത്രണത്തിനായി ഇറക്കുമതി ചെലവുകൾക്ക് സബ്സിഡി നൽകുകയും, വിലവർധനയും അനുമതിയില്ലാത്ത റീ-എക്സ്പോർട്ടും തടയുകയും ചെയ്തു. ഭക്ഷ്യവിലകൾ നിശ്ചയിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തതോടൊപ്പം പരിശോധനകളും ശക്തിപ്പെടുത്തി.കര, സമുദ്രം, വ്യോമ മാർഗങ്ങൾ വഴി ഭക്ഷണവും മരുന്നുകളും വേഗത്തിൽ എത്തിക്കുന്നതിന് തുറമുഖങ്ങൾ ഉയർന്ന കാര്യക്ഷമതയിൽ പ്രവർത്തിക്കുന്നു. ആവശ്യമായപ്പോൾ ഗൾഫ് രാജ്യങ്ങളിലൂടെ ഷിപ്പ്മെന്റുകൾ തിരിച്ചു വഴിമാറിക്കുകയും ചെയ്തു.

ഇതിനൊപ്പം, കുവൈത്ത് ഫ്ലവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി ഉൽപ്പാദനം ഇരട്ടിയാക്കി. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും പിന്തുണ നൽകുകയും രാജ്യത്തുടനീളം ആവശ്യവസ്തുക്കളുടെ വിതരണം ശക്തിപ്പെടുത്തുകയും ചെയ്തു.ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് സംഭരണ ശേഷിയും ലജിസ്റ്റിക് സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനോടൊപ്പം, ഉപഭോക്താക്കൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!