HomeGULFട്രാഫിക് പരിശോധന: 30 പേർ പിടിയിൽ

ട്രാഫിക് പരിശോധന: 30 പേർ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ശക്തിപ്പെടുത്തിയ ട്രാഫിക്, സുരക്ഷാ പരിശോധനകളിൽ താമസ-തൊഴിൽ നിയമലംഘനം നടത്തിയ 30 പേരെ ട്രാഫിക് ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ ചിലർ അറസ്റ്റു വാറന്റുകളും ഒളിവിൽ പോയ കേസുകളും ഉള്ളവരാണെന്ന് സുരക്ഷാ ഉറവിടം അറിയിച്ചു. പിടിയിലായവരെ നിയമാനുസൃത നടപടികൾക്ക് ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

അതേസമയം, വിവിധ ഗവർണറേറ്റുകളിൽ നടത്തിയ ട്രാഫിക് പരിശോധനയിൽ അതിവേഗവും അപകടകരവുമായ ഡ്രൈവിങ് നടത്തിയ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.ട്രാഫിക് നിയമങ്ങളും മറ്റ് രാജ്യനിയമങ്ങളും ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് ഇത്തരം തുടർച്ചയായ പരിശോധനാ പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!