HomeGULFഷുവൈഖിൽ വാണിജ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന: പത്ത് നിയമലംഘനങ്ങൾ കണ്ടെത്തി

ഷുവൈഖിൽ വാണിജ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന: പത്ത് നിയമലംഘനങ്ങൾ കണ്ടെത്തി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് ക്യാപിറ്റൽ ഗവർണറേറ്റിലെ ഷുവൈഖ് വ്യാവസായിക മേഖലയിലുള്ള മൊത്തവ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വാണിജ്യ നിയന്ത്രണ – ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ സ്ഥാപനങ്ങൾക്കെതിരെ പത്ത് സീഷർ റിപ്പോർട്ടുകൾ അധികൃതർ ഫയൽ ചെയ്തു.

മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ റീട്ടെയിൽ വ്യാപാരം നടത്തുക, സാധനങ്ങൾ വാങ്ങിയതിന്റെ ഇൻവോയ്‌സുകൾ നൽകാതിരിക്കുക, ഉൽപ്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുക, വില നിയന്ത്രണ നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗൗരവകരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. വിപണിയിലെ കൃത്രിമങ്ങൾ തടയുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.

വിപണിയിലെ സുതാര്യത ഉറപ്പാക്കാനും അനാരോഗ്യകരമായ വ്യാപാര രീതികൾ തടയാനുമുള്ള കർശനമായ നിരീക്ഷണം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും വാണിജ്യ മന്ത്രാലയം വക്താക്കൾ കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!