HomeGULFകുവൈത്ത് വിപണിയിൽ കർശന നിയന്ത്രണം: നിയമലംഘകർക്കെതിരെ നടപടി ശക്തം; ഉപഭോക്താക്കൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക്

കുവൈത്ത് വിപണിയിൽ കർശന നിയന്ത്രണം: നിയമലംഘകർക്കെതിരെ നടപടി ശക്തം; ഉപഭോക്താക്കൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക്

spot_img

കുവൈത്ത്സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഫെബ്രുവരി മാസത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ വിപണി നിയന്ത്രണങ്ങളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് നിയമലംഘന റിപ്പോർട്ടുകളിൽ 27 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ആകെ 1,275 നിയമലംഘനങ്ങളാണ് ഫെബ്രുവരിയിൽ മാത്രം മന്ത്രാലയം റിപ്പോർട്ട് ചെയ്തത്. ലൈസൻസ് സംബന്ധമായ ലംഘനങ്ങളിൽ 141 ശതമാനത്തിന്റെ വൻ വർദ്ധനവ് ഉണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു.

വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ലൈസൻസുകൾ നൽകുന്നതിനേക്കാൾ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.ഉപഭോക്താക്കളുടെ പരാതി പരിഹാര സംവിധാനങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് പ്രകടമാകുന്നത്. നേരിട്ടുള്ള പരാതികളുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ കുറവ് വന്നപ്പോൾ വാട്സ്ആപ്പ്, സഹേൽ ആപ്പ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴിയുള്ള പരാതികളിൽ 19 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഏകദേശം 4,922 പരാതികളാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അധികൃതർക്ക് ലഭിച്ചത്. ഇത് ഉപഭോക്താക്കൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് വേഗത്തിൽ മാറുന്നതിന്റെ വ്യക്തമായ സൂചനയായി കണക്കാക്കപ്പെടുന്നു.

വിപണിയിലെ പരസ്യ-പ്രമോഷൻ രംഗത്തും വലിയ ചലനങ്ങൾ ദൃശ്യമാണ്. ഡിസ്കൗണ്ട് ഇടപാടുകളിൽ 250 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സജീവമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ പയറ്റുന്നതാണ് ഇതിന് കാരണം. എന്നാൽ കോഓപ്പറേറ്റീവ് സൊസൈറ്റികളും സൂപ്പർമാർക്കറ്റുകളും നൽകുന്ന പ്രമോഷണൽ ഓഫറുകളിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതേസമയം, സീസണൽ ഓഫറുകളുടെയും അടിയന്തര ഓഫറുകളുടെയും എണ്ണത്തിൽ 58 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!