HomeGULFകുവൈറ്റിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ താൽക്കാലിക അടച്ചുപൂട്ടൽ

കുവൈറ്റിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ താൽക്കാലിക അടച്ചുപൂട്ടൽ

spot_img

കുവൈറ്റ് സിറ്റി: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിലെ പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ജംഗ്ഷനും സ്ട്രീറ്റ് 800-ഉം ചേരുന്ന ഭാഗം പൂർണ്ണമായും അടച്ചിടും. ഇതിന് പുറമെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ നിന്ന് സ്ട്രീറ്റ് 60-ലേക്കുള്ള പ്രവേശന കവാടവും എക്സിറ്റും താൽക്കാലികമായി അടയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ബദൽ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഷുവൈഖ് ഭാഗത്ത് നിന്ന് കുവൈറ്റ് ടവേഴ്സ് പാർക്കിംഗ് ഏരിയയിലേക്ക് വരുന്ന വാഹനങ്ങൾക്കും സാൽമിയ ഭാഗത്ത് നിന്ന് വരുന്നവർക്കുമായി പ്രത്യേക യു-ടേൺ സൗകര്യം നിർമ്മിക്കും. ഇത് റോഡ് അടച്ചിടുന്ന സമയത്ത് വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ സഹായിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 6 മണി വരെയായിരിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 30 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് മെയ് 3 ഞായറാഴ്ച രാവിലെ 6 മണി വരെ തുടരും. ഈ സമയങ്ങളിൽ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!