HomeGULFകുവൈറ്റ് എയർപോർട്ട് ടി4 ടെർമിനലിൽ ഒരുക്കങ്ങൾ പൂർത്തിയായി; കസ്റ്റംസ് പരിശോധന ശക്തമാക്കി

കുവൈറ്റ് എയർപോർട്ട് ടി4 ടെർമിനലിൽ ഒരുക്കങ്ങൾ പൂർത്തിയായി; കസ്റ്റംസ് പരിശോധന ശക്തമാക്കി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലായ ടി4 പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. പോർട്ട്സ് ആൻഡ് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഒമറിന്റെ നേതൃത്വത്തിൽ ടെർമിനലിൽ പ്രത്യേക പരിശോധന നടത്തി.

ടെർമിനലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി കസ്റ്റംസ് വിഭാഗത്തിന്റെ പ്രവർത്തനക്ഷമത നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു ഈ സന്ദർശനം. ടി4-ലെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും കസ്റ്റംസ് നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.യാത്രക്കാരുടെ പരിശോധന, ലഗേജ് ക്ലിയറൻസ്, കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുടെ കൃത്യതയും വേഗതയും പരിശോധനയുടെ പ്രധാന ഭാഗമായിരുന്നു.

വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനും അതേസമയം സുരക്ഷാ പരിശോധനകളിൽ അതീവ ജാഗ്രത പുലർത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യകൾ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്. കസ്റ്റംസ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് സാലിഹ് മുഹമ്മദ് അൽ ഒമർ വ്യക്തമാക്കി. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ ടെർമിനൽ ഉടൻ തന്നെ പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!