HomeGULFകടൽയാത്രയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി; കോസ്റ്റ് ഗാർഡ് കേന്ദ്രങ്ങളിൽ സന്ദർശനം

കടൽയാത്രയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി; കോസ്റ്റ് ഗാർഡ് കേന്ദ്രങ്ങളിൽ സന്ദർശനം

spot_img

കുവൈറ്റ് സിറ്റി: മീൻപിടുത്ത ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും പകൽ സമയങ്ങളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയ തീരുമാനം നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ-വുഹൈബ് കടൽമാർഗ്ഗം പ്രത്യേക പരിശോധന നടത്തി. കോസ്റ്റ് ഗാർഡ് സെക്ടറിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

തീരസംരക്ഷണ സേനാ ആസ്ഥാനത്തെത്തിയ അണ്ടർ സെക്രട്ടറിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി അൽ-സബാഹ് സ്വീകരിച്ചു. കടലിലിറങ്ങുന്ന ബോട്ടുകളുടെ സഞ്ചാരം ക്രമീകരിക്കുന്നതിനായി നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളെക്കുറിച്ചും പ്രവർത്തന പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കടൽയാത്ര നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ സമുദ്ര ഗതാഗതം സുഗമമായി നടക്കുന്നുണ്ടോ എന്നും അണ്ടർ സെക്രട്ടറി നേരിട്ട് വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബോട്ടുകൾക്ക് അനുമതി നൽകിയ സാഹചര്യത്തിൽ, തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതിന് പിന്നാലെയാണ് സമുദ്ര അതിർത്തികളിലെ സജ്ജീകരണങ്ങൾ പരിശോധിക്കാനും അദ്ദേഹം നേരിട്ടെത്തിയത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!