കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുബാറക് അൽ-കബീർ ഗവർണറേറ്റിൽ പരിശോധന ശക്തമാക്കിയതായി അറിയിച്ചു. ഈ കാലയളവിൽ 192 സ്ഥാപനങ്ങൾ പരിശോധിക്കുകയും 27 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ 4 പരാതികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
പരിശോധനയുടെ ഭാഗമായി 36,540 കിലോഗ്രാം ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുവെന്നും നിയമലംഘകരെതിരെ നിയമനടപടി സ്വീകരിച്ചതായും അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണവും ഭക്ഷ്യസുരക്ഷ ഉറപ്പാക്കലും ലക്ഷ്യമാക്കി നടപടികൾ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
