കുവൈത്ത് സിറ്റി: ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പുലർച്ചെ പട്രോളിംഗിനിടെ മദ്യലഹരിയിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഏകദേശം 4:30ഓടെയാണ് സംഭവം. അസാധാരണ സമയത്ത് സഞ്ചരിച്ചിരുന്ന വാഹനത്തെ സംശയത്തെ തുടർന്ന് പോലീസ് തടഞ്ഞു. “ഇത്ര നേരത്ത് എവിടേക്കാണ് പോകുന്നത്?” എന്ന ചോദ്യം ചോദിച്ചതിന്, രാവിലെ 10 മണിക്ക് മാത്രമേ തുറക്കുന്ന ഒരു റെസ്റ്റോറന്റിലേക്ക് ‘ലഞ്ചിന്’ പോകുകയാണെന്ന് ഡ്രൈവർ മറുപടി നൽകിയതോടെ സംശയം കൂടുതൽ ശക്തമായി.തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും മദ്യലഹരിയിലാണെന്ന് വ്യക്തമായി.
വാഹനത്തിൽ നിന്നു വിദേശ മദ്യമാണെന്ന് സംശയിക്കുന്ന ഭാഗികമായി കാലിയായ ബോട്ടിലും കണ്ടെത്തി. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ശുവൈഖ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം, തുടർ നിയമനടപടികൾക്കായി ഇവരെ റിമാൻഡിൽ വെച്ചതായി അധികൃതർ അറിയിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊതുസുരക്ഷയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
