HomeGULFഭക്ഷ്യസുരക്ഷ ശക്തമാക്കി കുവൈറ്റ്; 3 മാസത്തിൽ 60,000 സാമ്പിളുകളിൽ പരിശോധന

ഭക്ഷ്യസുരക്ഷ ശക്തമാക്കി കുവൈറ്റ്; 3 മാസത്തിൽ 60,000 സാമ്പിളുകളിൽ പരിശോധന

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ 24 മണിക്കൂറും തുടരുന്ന പ്രവർത്തനങ്ങളിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും മുൻനിരയിൽ തുടരുന്നതായി വ്യക്തമാക്കി.അതോറിറ്റിയുടെ ഫുഡ് ലാബോറട്ടറീസ് വിഭാഗം ഡയറക്ടർ എൻജിനീയർ അമൽ അൽ-മത്രൂക് അറിയിച്ചു: മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 60,000 ഭക്ഷ്യസാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന്. ഇത് അവരുടെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കൃത്യതയും വ്യക്തമാക്കുന്നതാണെന്നും അവർ പറഞ്ഞു.

ദേശീയവും ഇറക്കുമതി ചെയ്യുന്ന ഭക്ഷണവസ്തുക്കളും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി സമഗ്രമായ പരിശോധനകൾ നടത്തുന്നതായി അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തോടെ പ്രവർത്തിക്കുന്ന ശക്തമായ നിയന്ത്രണ സംവിധാനമാണ് ഇതിന് അടിസ്ഥാനമെന്നും വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി ഈ ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!