HomeGULFആരോഗ്യമേഖലയിൽ കുതിച്ചുചാട്ടം; ഫർവാനിയ ആശുപത്രിയിൽ ശസ്ത്രക്രിയകൾ പൂർണ്ണതോതിൽ പുനരാരംഭിച്ചു

ആരോഗ്യമേഖലയിൽ കുതിച്ചുചാട്ടം; ഫർവാനിയ ആശുപത്രിയിൽ ശസ്ത്രക്രിയകൾ പൂർണ്ണതോതിൽ പുനരാരംഭിച്ചു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതു ആശുപത്രികളിൽ ശസ്ത്രക്രിയകൾ പൂർണ്ണതോതിൽ പുനരാരംഭിച്ചതിന്റെ ഭാഗമായി ഫർവാനിയ ആശുപത്രിയിലും സേവനങ്ങൾ അതീവ കാര്യക്ഷമമായി തുടരുന്നു. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ വഴിയുള്ള ശസ്ത്രക്രിയകൾ കൃത്യമായ പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിൽ പുനരാരംഭിച്ചതായി ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ റാഷിദി അറിയിച്ചു. രോഗികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ ഉപയോഗിച്ചാണ് അപ്പോയിന്റ്‌മെന്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയും പരമ്പരാഗത രീതികളും ഒരേപോലെ പ്രയോജനപ്പെടുത്തുന്ന അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളാണ് ഫർവാനിയ ആശുപത്രിയിലുള്ളത്. എല്ലുരോഗ വിഭാഗം, യൂറോളജി, ന്യൂറോളജി, വാസ്കുലർ സർജറി, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, ഇ.എൻ.ടി, പ്രസവചികിത്സ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും സമഗ്രമായ ശസ്ത്രക്രിയാ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനായി വാർഡുകളിലും ഓപ്പറേഷൻ തിയേറ്ററുകളിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിലവിൽ പ്രതിദിനം രാവിലെയുള്ള ക്ലിനിക്കുകളിൽ 2,300 രോഗികളും വൈകുന്നേരങ്ങളിൽ 600 രോഗികളുമാണ് ആശുപത്രിയിൽ എത്തുന്നത്. ഇതിനുപുറമെ റേഡിയോളജി, ഫിസിയോതെറാപ്പി വിഭാഗങ്ങളും ഷെഡ്യൂൾ പ്രകാരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടന കാലത്തിന് മുന്നോടിയായി ഗവർണറേറ്റിലെ പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണെന്നും തീർത്ഥാടകർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. അൽ റാഷിദി കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!