കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ അവരുടെ 49-ാമത് ശാഖ ജഹ്‌റ ബ്ലോക്ക് 5-ൽ നാളെ (ബുധൻ) രാവിലെ 11 മണിക്ക് പൊതുജനങ്ങൾക്ക് തുറന്നു നൽകും. ഏകദേശം 4,850 ചതുരശ്ര അടിയിലായി വ്യാപിച്ചിരിക്കുന്ന ഈ പുതിയ ശാഖയിൽ നിത്യോപയോഗ സാധനങ്ങളുടെ വിശാല ശേഖരം ഒരുക്കിയിട്ടുണ്ട്. ജഹ്‌റയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ശാഖയാണിത്.മിതമായ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട പത്രകുറിപ്പിൽ അറിയിച്ചു.
ഗ്രാൻഡ് ഹൈപ്പർ 49-ാമത് ശാഖ ജഹ്‌റ ബ്ലോക്ക് 5-ൽ നാളെ പ്രവർത്തനം ആരംഭിക്കും.
GULF
INTERNATIONAL
