HomeGULFമുബാറകിയയിലെ സ്വർണക്കടകൾക്കെതിരെ നടപടി; പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് പിഴ

മുബാറകിയയിലെ സ്വർണക്കടകൾക്കെതിരെ നടപടി; പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് പിഴ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറകിയ മേഖലയിലെ സ്വർണക്കടകളും വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും ലക്ഷ്യമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ആന്റി മണി ലോണ്ടറിംഗ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിംഗ് വകുപ്പ് വ്യാപക പരിശോധന നടത്തി.84 കടകളിൽ നടത്തിയ പരിശോധനയിൽ പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും ഭീകര ധനസഹായ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 47 നിയമലംഘനങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തിയതായി മന്ത്രാലയം അറിയിച്ചു.

കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ:

• ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താവിനെ തിരിച്ചറിയാതിരുന്നത്

• ആവശ്യമായ ‘ഡ്യൂ ഡിലിജൻസ്’ നടപടികൾ പാലിക്കാതിരുന്നത്• നിയമവിരുദ്ധമായ പണ ഇടപാടുകൾ നടത്തിയത്.

കൂടാതെ, സംശയാസ്പദമായ 28 കേസുകളിൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ സ്ഥാപനങ്ങൾ അറിയിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് മതിയായ അറിവില്ലായ്മയും കണ്ടെത്തി.സ്വർണ-വിലപിടിപ്പുള്ള ലോഹ വ്യാപാര മേഖലയിലെ നിയമാനുസൃത പ്രവർത്തനം ഉറപ്പാക്കാനും പണം വെളുപ്പിക്കൽ തടയാനുള്ള നടപടികൾ ശക്തിപ്പെടുത്താനുമാണ് പരിശോധനാ ക്യാമ്പയിൻ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!