HomeGULFനീതിന്യായ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ അന്താരാഷ്ട്ര ആർബിട്രേഷൻ കോഴ്സുകൾ പ്രചരിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ്...

നീതിന്യായ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ അന്താരാഷ്ട്ര ആർബിട്രേഷൻ കോഴ്സുകൾ പ്രചരിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

spot_img

കുവൈറ്റ് സിറ്റി : നീതിന്യായ മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അന്താരാഷ്ട്ര വ്യവഹാര നിയമ കോഴ്സുകൾ സംഘടിപ്പിക്കുകയും, മന്ത്രാലയത്തിന്റെ പേര് അനുമതിയില്ലാതെ പരസ്യങ്ങളിൽ ഉപയോഗിക്കുകയും ചെയ്ത കമ്പനിക്കെതിരായ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റുകളാണെന്നും വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതാണെന്നും പറഞ്ഞ് പൗരന്മാരെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ലാഭം നേടാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ ആർബിട്രേറ്റർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് അവ നീതിന്യായ മന്ത്രാലയത്തിന്റെ പേരിൽ മാറ്റം വരുത്തിയതായും, “ഇന്റർനാഷണൽ ആർബിട്രേറ്റർ” എന്ന പേരിലുള്ള അംഗീകാരമില്ലാത്ത ഐഡി കാർഡുകളും വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെ നിയമനടപടികൾക്ക് വിധേയനാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വ്യാജ വാഗ്ദാനങ്ങളും തട്ടിപ്പുകളുംക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോഴ്സുകളിൽ ചേരുന്നതിന് മുമ്പ് സ്ഥാപനങ്ങളുടെ ഔദ്യോഗിക അംഗീകാരം പരിശോധിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!