HomeGULF"സുരക്ഷിതമായി പാത മുറിച്ചുകടക്കാം"; ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന് തുടക്കം; നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ്...

“സുരക്ഷിതമായി പാത മുറിച്ചുകടക്കാം”; ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന് തുടക്കം; നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ട്രാഫിക് വിഭാഗം

spot_img

കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ഗതാഗത സുരക്ഷാ അവബോധം ലക്ഷ്യമിട്ടുള്ള ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന് “സുരക്ഷിതമായി പാത മുറിച്ചുകടക്കാം” എന്ന പ്രമേയത്തോടെ തുടക്കമായി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കി, റോഡ് ഉപഭോക്താക്കൾക്കായി ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ബോധവൽക്കരണ സന്ദേശങ്ങൾ നൽകുന്നതിലാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

റോഡ് മുറിച്ചുകടക്കുമ്പോൾ ഉപഭോക്താക്കൾ പുലർത്തുന്ന ചെറിയൊരു ശ്രദ്ധ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും, നിങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കാൻ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സീബ്രാ ക്രോസിംഗുകൾ മാത്രം ഉപയോഗിക്കണമെന്നും പാത മുറിച്ചുകടക്കുന്നതിന് മുൻപായി ട്രാഫിക് സിഗ്നലുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഈ വർഷത്തെ സന്ദേശം കേവലം വാക്കുകളിലൊതുക്കാതെ പ്രായോഗികമാക്കാൻ ഓരോ യാത്രക്കാരനും ബാധ്യസ്ഥനാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിരീക്ഷണമാണ് അധികൃതർ നടത്തിവരുന്നത്. നിശ്ചിതമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാർക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ (2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെ) ഏകദേശം 8,938 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അവബോധ വിഭാഗം മേധാവി മേജർ മുസാദ് അൽ അസ്‌ലാവി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!