HomeGULFനിരോധിത തൊഴിൽ മേഖലകളിൽ നിന്ന് തൊഴിലാളി ട്രാൻസ്ഫർ: ഒരാഴ്ചയിൽ 5,646 അപേക്ഷകൾക്ക് അനുമതി

നിരോധിത തൊഴിൽ മേഖലകളിൽ നിന്ന് തൊഴിലാളി ട്രാൻസ്ഫർ: ഒരാഴ്ചയിൽ 5,646 അപേക്ഷകൾക്ക് അനുമതി

spot_img

കുവൈത്ത് സിറ്റി: ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മേച്ചിൽ, മത്സ്യബന്ധനം എന്നീ നിരോധിത മേഖലകളിൽ നിന്ന് തൊഴിലാളി ട്രാൻസ്ഫറിന് അനുമതി നൽകുന്ന പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതിന് ശേഷം ഒരാഴ്ചയ്ക്കിടെ 5,646 ട്രാൻസ്ഫർ അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാന്പവർ അറിയിച്ചു.

ഏറ്റവും കൂടുതൽ അപേക്ഷകൾ ചെറുകിട-ഇടത്തരം സംരംഭ മേഖലയിൽ നിന്നായിരുന്നു (3,374). തുടർന്ന് കൃഷി (1,111), വ്യവസായം (671), മേച്ചിൽ (430), മത്സ്യബന്ധനം (60) മേഖലകളാണ്.ആദ്യ തൊഴിലുടമയുടെ അനുമതി ഉൾപ്പെടെയുള്ള നിയമപരമായ നിബന്ധനകൾ പാലിക്കാത്തതിനാൽ നൂറുകണക്കിന് അപേക്ഷകൾ നിരസിച്ചതായും അതോറിറ്റി വ്യക്തമാക്കി. ജൂൺ അവസാനം വരെ അപേക്ഷകൾ സ്വീകരിക്കുകയും പരിശോധന തുടരുകയും ചെയ്യും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!