HomeGULFകുവൈറ്റിൽ പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയിൽ: പോലീസ് അന്വേഷണം ആരംഭിച്ചു

കുവൈറ്റിൽ പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയിൽ: പോലീസ് അന്വേഷണം ആരംഭിച്ചു

spot_img

കുവൈറ്റ് സിറ്റി: സഅദ് അൽ അബ്ദുള്ള ഏരിയയിലെ തൊഴിലാളി താമസസ്ഥലത്ത് ഏഷ്യൻ സ്വദേശിയായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മ

രണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള ക്രിമിനൽ സംശയങ്ങളുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസ് നിർദ്ദേശം നൽകി. മരണപ്പെട്ടയാളുടെ സഹപ്രവർത്തകൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നീക്കം ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സഅദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഡിറ്റക്ടീവ് വിഭാഗത്തിന് നിർദ്ദേശം നൽകിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!