HomeGULFകുവൈത്തിലേക്ക് നേരിട്ട് അനുമതിയില്ലാത്ത എയർലൈൻസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ്

കുവൈത്തിലേക്ക് നേരിട്ട് അനുമതിയില്ലാത്ത എയർലൈൻസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ്

spot_img

കുവൈത്ത് സിറ്റി: ഔദ്യോഗിക പ്രവർത്തനാനുമതി ലഭിക്കാത്ത എയർലൈൻസുകളിൽ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയോ ഇഷ്യൂ ചെയ്യുകയോ ചെയ്യരുതെന്ന് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

നിലവിൽ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും മാത്രമാണ് സർവീസ് നടത്തുന്നതെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. മറ്റ് വിമാനക്കമ്പനികൾക്ക് ഇതുവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനുമതിയില്ലാത്ത കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ‘സഹൽ’ ആപ്പിലൂടെ പരാതി നൽകാമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!