HomeGULFവ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങളും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു; കടകൾക്കെതിരെ നടപടി

വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങളും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു; കടകൾക്കെതിരെ നടപടി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പും നടത്തിയ പരിശോധനയിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് 543 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, സ്ത്രീകളുടെ ആക്‌സസറികൾ എന്നിവയാണ് പിടിച്ചെടുത്തത്.

അതേസമയം അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ എമർജൻസി സംഘം നടത്തിയ പരിശോധനയിൽ വിവിധ വലുപ്പങ്ങളിലുള്ള 1807 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും പിടികൂടി. 2014 ലെ മന്ത്രിസഭാ ഉത്തരവ് നമ്പർ 216 പ്രകാരം ഇത്തരം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, വിൽപ്പന, പ്രദർശനം എന്നിവ നിരോധിച്ചിട്ടുള്ളതാണ്.നിയമലംഘനം നടത്തിയ കട ഉടൻ അടപ്പിക്കുകയും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!