HomeGULFസോഷ്യൽ മീഡിയ വഴി പഴകിയ ടയറുകൾ വിൽപ്പന; 60 ടയറുകൾ പിടിച്ചെടുത്തു

സോഷ്യൽ മീഡിയ വഴി പഴകിയ ടയറുകൾ വിൽപ്പന; 60 ടയറുകൾ പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: ഉപയോഗിച്ചും കാലാവധി കഴിഞ്ഞതുമായ വാഹന ടയറുകൾ സോഷ്യൽ മീഡിയ വഴി വിൽപ്പന നടത്തിയ വ്യക്തിയെ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേർന്ന് പിടികൂടി.

വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ എമർജൻസി സംഘമാണ് പരിശോധന നടത്തിയത്. 2014 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 216 പ്രകാരം ഉപയോഗിച്ച ടയറുകളും നിർമ്മാണ തീയതി കഴിഞ്ഞ് 24 മാസത്തിലധികമായ ടയറുകളും വിൽക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്.പരിശോധനയിൽ നിയമലംഘനമായി കണ്ടെത്തിയ 60 ടയറുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!