HomeGULFഫർവാനിയയിൽ അനധികൃത ഹോം കിച്ചൻ റെയ്ഡ്; 250 കിലോ പഴകിയതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ഫർവാനിയയിൽ അനധികൃത ഹോം കിച്ചൻ റെയ്ഡ്; 250 കിലോ പഴകിയതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോം കിച്ചനിൽ നടത്തിയ പരിശോധനയിൽ 250 കിലോയിലധികം കാലാവധി കഴിഞ്ഞതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു.

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ പരിശോധനാ സംഘവും ഫർവാനിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്നാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ അനുമതികളോ ലൈസൻസുകളോ ഇല്ലാതെ ഒരു വീട്ടിൽ ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയതായി കണ്ടെത്തി.നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും, ഉപഭോക്തൃ ആരോഗ്യസംരക്ഷണത്തിനായി രാജ്യവ്യാപകമായി ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!