HomeGULFകുവൈറ്റിൽ അനധികൃത ടാക്സി സർവീസ്; നാല് പ്രവാസികൾ പിടിയിൽ, വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈറ്റിൽ അനധികൃത ടാക്സി സർവീസ്; നാല് പ്രവാസികൾ പിടിയിൽ, വാഹനങ്ങൾ പിടിച്ചെടുത്തു

spot_img

കുവൈറ്റ് സിറ്റി: സ്വകാര്യ വാഹനങ്ങളിൽ നിയമവിരുദ്ധമായി യാത്രക്കാരെ കടത്തിയതിന് നാല് പ്രവാസികളെ കുവൈറ്റ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ അറബ്, ഏഷ്യൻ വംശജർ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പതിവ് പട്രോളിംഗിനിടയിലാണ് പൊതുസ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് നടത്തുകയായിരുന്ന ഇവരെ പിടികൂടിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

നിയമം ലംഘിച്ച് സർവീസ് നടത്തിയ വാഹനങ്ങൾ ട്രാഫിക് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ഇംപൗണ്ട് ലോഡിലേക്ക് മാറ്റി. പിടിയിലായവർക്കെതിരെ ഗതാഗത നിയമലംഘനത്തിന് കേസെടുക്കുകയും തുടർ നിയമനടപടികൾക്കായി ഇവരെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. രാജ്യത്തെ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃതമായി യാത്രക്കാരെ കടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!