HomeGULFദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കിൽ ഇടിച്ച് ഒരു മരണം

ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കിൽ ഇടിച്ച് ഒരു മരണം

spot_img

ശൈഖ്​ സായിദ്​ ബിൻ ഹംദാൻ പാലത്തിന്​ സമീപം ബസും ട്രക്കും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. 19 പേർക്ക്​ പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ പരിക്ക്​ ഗുരുതരമാണ്​. ഒമ്പത്​ പേരുടെ പരിക്ക്​ നിസാരമാണ്​. പരിക്കേറ്റവരെ ദുബൈ പൊലീസ്​ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. നടുറോഡിൽ നിന്നുപോയ ബസിന്​ പിറകിൽ ട്രക്കിടിച്ച്​ കയറുകയായിരുന്നു.

ബസുമായി നിശ്ചിത അകലം പാലിക്കാത്തത്​ മൂലം​ ട്രക്ക്​ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും ശക്​തിയായി ഇടിച്ചുകയറുകയുമായിരുന്നുവെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. സംഭവം നടന്ന ഉടനെ ദുബൈ പൊലീസ്​ ട്രാഫിക്​ ​പട്രോളിങ്​ സംഘവും അന്വേഷണ സംഘവും സ്ഥലത്തെത്തുകയും രക്ഷപ്രവർത്തനത്തിന്​ നേതൃതവം നൽകുകയും ട്രാഫിക്​ വഴി തിരിച്ചുവിടുകയും ചെയ്തതായി ജറനൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!