HomeGULFഹവല്ലിയിൽ വാഹനാപകടം: പ്രവാസിക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി

ഹവല്ലിയിൽ വാഹനാപകടം: പ്രവാസിക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹവല്ലിയിൽ വാഹനം ഇടിച്ച് അറുപത് വയസ്സുകാരനായ ജോർദാൻ പൗരൻ മരിച്ചു. അപകടത്തിന് ശേഷം ഇടിച്ച വാഹനം നിർത്താതെ പോയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ഹവല്ലിയിലെ മൂസ ബിൻ നുസൈർ സ്ട്രീറ്റിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റും മെഡിക്കൽ എമർജൻസി ടീമും സംഭവസ്ഥലത്തെത്തിയെങ്കിലും, ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നേരത്തെ തന്നെ മരണപ്പെട്ടിരുന്നു.

തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!